hi friends ...

this blog is created primarily to post my blogs...but i also wish to give a handful of "clicks" which will help you in surfing through net. i give some interesting sites, if u wish u can see use those. i also would like you to comment my post as and when it is posted.
thank you

Monday, October 10, 2011

ഒരു മൌനത്തിന്‍ പ്രണയം

സീന്‍ 1 :


ഒരുപാട് സംസാരിക്കുവാന്‍ ഇഷ്ടമുള്ള ഒരു കുട്ടിയാണ് റോസ്. എവിടെ ചെന്നാലും ആരോടും മിണ്ടുവാന്‍ ഒരു മടിയും ഇല്ല. അങ്ങനെ ഒരിക്കെ തന്‍റെ അച്ഛനുമായി അവള്‍ ആശുപത്രിയില്‍ പോയി. മരുന്നുകള്‍ കഴിക്കാന്‍ തീരെ ഇഷ്ടമില്ലാത്ത അവള്‍ക്കു ഡോക്ടര്‍ കുറെ മരുന്ന് കുറിച്ച് കൊടുത്തു. അത് മേടിക്കുവാനായി അച്ഛനും ഒപ്പം അവള്‍ മരുന്ന് കടയില്‍ എത്തി. അപ്പോളും അവള്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവളെ അറിയുന്ന അച്ഛന്‍ ഒന്നും തിരിച്ചു പറഞ്ഞില്ല. മെഡിക്കല്‍ ഷോപ്പില്‍ ചെന്നപ്പോള്‍ അവള്‍ ഒന്ന് ഞെട്ടി. താന്‍ എന്നും സണ്‍‌ഡേ ക്ലാസ്സില്‍ പഠിച്ചു കൊടിരുന്നപ്പോള്‍ താന്‍ ഏറെ നോക്കിയിരുന്ന ചേട്ടന്‍, റോയ്‌, അവിടെ നില്‍കുന്നു. പതിവ് പോലെ മരുന്ന് കടയിലെ ചേച്ചി എടുത്തു വെച്ച്. ഒരു വലിയ ഗുളിക കണ്ടു അന്തിച്ചു നിന്ന അവളോട്‌ അവന്‍ കുശലം ചോദിച്ചു.


റോയ്‌ : പഠിക്കുവാണോ, എന്താ പടികുന്നെ?


അവള്‍ അച്ഛനെ ഒന്ന് നോക്കി, എന്നിട്ട് പറഞ്ഞു.


റോസ് : അതെ


പരുങ്ങി നിന്നത് കണ്ടു അച്ഛന്‍ എല്ലാം റോയോടു പറഞ്ഞു. റോയ്‌ അവളെ നോക്കി ചിരിച്ചു. പിന്നെ അവള്‍ മിണ്ടിയില്ല ഒന്നും.


പിന്നെ അവര്‍ യാത്ര പറഞ്ഞു നടന്നു. പിന്നെയും അച്ഛനോട് കുറെ സംസാരിക്കാന്‍ തുടങ്ങി. അതിനിടയില്‍  അവള്‍ അവനെ കുറിച്ച് അച്ഛനോട് ചോദിച്ചു. അങ്ങനെ നടന്നകന്നു.




സീന്‍  2


രണ്ടുപേര്‍ക്കും ഇഷ്ടമാണ് എന്നാല്‍ അത് പറയുവാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. ഏറെ സ്വപ്‌നങ്ങള്‍ ഇരുവരും കണ്ടു. എന്നാല്‍ അത് പറയുവാന്‍ ധൈര്യപെട്ടില്ല. പിറ്റേന്ന് അവള്‍ കോളേജിലേക്ക് പോകുന്നതു അവന്‍ നിക്കുന്ന ഷോപിന് മുന്നില്‍ കൂടി ആണെങ്കിലും അവള്‍ നോക്കിയതെ ഇല്ല. അവന്‍ അവളെ നോക്കി എങ്കിലും നിരാശനായി. അങ്ങനെ വീണ്ടും അവര്‍ പഴയപോലെ. പഠനത്തില്‍ അവള്‍ വ്യാപൃത ആയതിനാല്‍ അവനെ കുറിച്ച് മറന്നു. അര്‍ഹിക്കുന്നതല്ലേ മോഹിക്കാവു!!!




സീന്‍ 3


അങ്ങനെ അവര്‍ പഴയപോലെ. ഒരിക്കല്‍ അവള്‍ പള്ളിയില്‍ പോയപ്പോള്‍ അവനെ കണ്ടു എങ്കിലും, ഒന്ന് ചിരിക്കുക കൂടി ഉണ്ടായില്ല. അന്ന് അച്ഛന്‍ പള്ളിയില്‍ ഒരു വിനോത യാത്രയെ കുറിച്ച് പറഞ്ഞു, വിനോതം അല്ല അത് വിശുദ്ധ ദേവാലയങ്ങളിലേക്ക്, പള്ളിയില്‍ നിന്നുള്ളവര്‍ ഒരിമിച്ചു ഒരു യാത്ര.
അന്ന് രാത്രി. റോസ് അച്ഛനോട് : “ ഞാന്‍ പൊക്കോട്ടെ ആ യാത്രക്ക്”
അച്ഛന്‍ : അതിനെന്താ, പക്ഷെ ഞങ്ങള്‍ വരുന്നില്ല, അമ്മക്ക് യാത്ര പാടില്ല. മറ്റുള്ളവര്‍ ഒക്കെ ഉണ്ടാകും. അന്നമെചിടെ വീടുകാരുടെ കൂടെ നിന്നാല്‍ മതി.
സമ്മതം മൂളി റോസ് യാത്രക്കൊരുങ്ങി.


യാത്രക്ക് എല്ലാവരും കൂടെ ഉള്ളവരെ ഇരുത്തി അവസാനം റോസ് ഒറ്റക്കായി. അവള്‍ ഒരു സീറ്റില്‍ ചെന്നിരുന്നു. ഇനി ആരും ഉണ്ടാവില്ല. എങ്ങനെ താന്‍ ആരോടും മിണ്ടാതെ മൂന്നു ദിവസം???!!
അത് ഓര്‍ത്തു അവള്‍ ജനാലയില്‍ കൂടി നോക്കി ഇരുന്നു. പെട്ടെന്ന് ബസ്‌ പോകാറായപ്പോള്‍ ഒരാള്‍ ഓടി വരുന്നു. റോയ്‌....
റോയ്‌ ബസില്‍ കയറി ഇരിക്കുവാന്‍ ഇടം തപ്പി. പക്ഷെ, ആകെ ഉള്ളതു റോസിന്റെ അടുത്ത്. രണ്ടു പേര്‍ക്കും ആകെ ഒരു ചമ്മല്‍ പോലെ. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞു അവിടെ ഇരുന്നോ, റോസ് നിന്നെ ഒന്നും ചെയ്യില്ല എന്ന്. അങ്ങനെ, റോയ്‌ റോസിന്റെ അടുത്ത് ഇരുന്നു. എന്നാല്‍ റോസ് അവനെ നോക്കിയാതെ ഇല്ല, എങ്ങനെയോ ഉച്ചവരെ അവര്‍ മിണ്ടാതെ ഇരുന്നു. അവസാനം മൌനത്തിനു ഒരു അറുതി ഇട്ടു.


റോയ്‌ : “നമുക്ക് കഴിക്കാന്‍ പോകാം.”


റോസ് : പുഞ്ചിരിയോടെ “ ഉം”


അങ്ങനെ രണ്ടു പേരും വണ്ടിയില്‍ നിന്ന് ഇറങ്ങി. ഒന്നിച്ചു ഭക്ഷണം കഴിച്ചു. വീണ്ടും യാത്ര തുടങ്ങി. പിന്നെ അവള്‍ അവനോടു മിണ്ടുവാന്‍ തുടങ്ങി, അവനും...അവര്‍ ഒരുപാടു സംസാരിച്ചു. രാത്രി എവിടെയും തങ്ങുവാന്‍ ഉള്ള സാഹചര്യം ഇല്ലാത്തതിനാല്‍, ബസില്‍ തന്നെ ആയിരുന്നു രാത്രിയും. സംസാരിച്ചു ഇടയ്ക്കു എവിടെയോ വെച്ച് റോസ് ഉറങ്ങി. എന്ത് ചെയ്യേണം എന്നറിയാതെ റോയ്‌. അവന്‍ അന്ന് ഉറങ്ങിയില്ല. രാവിലെ ആയപോഴേക്കും അവര്‍ പള്ളിയില്‍ എത്തി. അവിടെ ഇറങ്ങി റോസ് അന്നമെചിയുടെ കൂടെ നടന്നു.


പള്ളി കഴിഞ്ഞു വീണ്ടും അവര്‍ വണ്ടിയില്‍ കയറി എന്നാല്‍ ഇത്തവണ അന്നമേച്ചി റോസിനോപ്പം ഇരുന്നു. അങ്ങനെ അവര്‍ പോയത് മഞ്ഞു ഉറങ്ങുന്ന മൂന്നാറിലെക്കാണ്‌. റോസിന് ആരും കൂടെ ഇല്ലാത്തതിനാല്‍ അവള്‍ ഒറ്റയ്ക്ക് നടന്നു. അല്പം പുറകില്‍ ആണെങ്കില്‍ കൂടി അവള്‍ക് മുന്നില്‍ ഉള്ള അവളുടെ കൂടെ ഉള്ളവരെ കാണാം. തന്റെ ക്യാമറയില്‍ ചിത്രങ്ങള്‍ എടുത്തു ഇരിക്കെ അവര്‍ അകന്നത് അവള്‍ അറിഞ്ഞില്ല. ഒരു വളവില്‍ എത്തിയപ്പോള്‍ അവരെ കാണുവാന്‍ പറ്റാതെ ആയി, അവള്‍ ഏറെ പുറകില്‍ ആണ് എന്നാ സത്യം അവള്‍ മനസിലാക്കി. പെട്ടുന്നു പുറകില്‍ നിന്ന് ഒരു ശബ്ദം.


ഒറ്റയ്ക്കാണോ?? റോയ്‌ ആയിരിക്കും എന്ന് കരുതി അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അത് ഒരു ഭ്രാന്തനെ പോലെ തോന്നിക്കുന്ന ഒരുവന്‍. അവള്‍ വേഗം നടന്നു എന്നാല്‍ അയാള്‍ അവളുടെ പുറകെ തന്നെ. പെട്ടെന് വളവു തിരിഞ്ഞു ചെന്നത് റോയ്‌ടെ മുന്നില്‍.


റോയ്‌: “കുറച്ചു വേഗം നടന്നുടെ തനിക്ക്.”


അവള്‍ പുറകെ നടന്നതിനു അവന്‍ അവളെ കുറെ ശകാരിച്ചു. എന്നാല്‍ ആഹ ശകാരങ്ങള്‍ക്കിടയില്‍ റോയ്ടെ കണ്ണുകളിലെ പ്രണയമ അവള്‍ അറിഞ്ഞു. റോസ് കുറച്ചു നേരം അത് കേട്ട് നിന്ന്, എന്നിട്ട് “റോയ്‌” എന്ന് വിളിച്ചു. അവള്‍ക്കു ചിരി അടകുവാന്‍ കഴിഞ്ഞില്ല, റോയും ചിരിച്ചു. എന്നിട്ട് രണ്ടു പേരും വണ്ടിയില്‍ കയറി.




വീണ്ടും അവര്‍ യാത്രയായി. മുന്നാര്‍ ആയതു കൊണ്ട് എല്ലാ ഇണകളും അടുത്തിരുന്നു. വീണ്ടും റോസ് ഒറ്റയ്ക്ക്. എന്നാല്‍ റോയ്‌ ഉണ്ടല്ലോ മറ്റൊരു ഏകാന്‍. അങ്ങനെ വീണ്ടും അവര്‍ യാത്ര ആയി.
അങ്ങനെ അവരില്‍ എപ്പോഴോ പ്രണയം പൊട്ടി വിരിഞ്ഞു. യാത്രക്കൊടുവില്‍ അവനു തന്നെ ഫോണ്‍ നമ്പര്‍ കൊടുത്തു അവള്‍ യാത്ര ആയി. പിന്നീട് എന്നും റോയ്‌ അവളെ വിളിക്കും. സംസാരിക്കാന്‍ ഇഷ്ടമുള്ള റോസിന്റെ ഓരോ വാക്കും അവന്‍ ശ്രെധയോടെ കേട്ടിരിക്കും. ഓരോരോ കുസൃതി ചോദ്യങ്ങളും, കോളേജിലെ സംഭവങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും എന്ന് വേണ്ട അവള്‍ക്കു പറയാന്‍ നൂറു നൂറു കാര്യങ്ങള്‍. അങ്ങനെ അവരില്‍ പ്രണയം ഒരു പടുകൂറ്റന്‍ വൃക്ഷം കണക്കെ പുഷ്പിച്ചു പന്തലിച്ചു.




സീന്‍  4


അങ്ങനെ വര്‍ഷങ്ങള്‍ മൂന്നു കടന്നു പോയി. ഒരിക്കല്‍ റോസിന്റെ ഒരു സന്തേശം വന്നു.
നമുക്ക് പിരിയാം. എന്താണെന്നു അറിയാതെ റോയ്‌ വിഷമത്തിലായി. റോയ്‌ കുറെ അവളെ വിളിച്ചു. അവസാനം അവള്‍ ഫോണ്‍ എടുത്തു. അവനു അവളെ കാണണം എന്ന് പറഞ്ഞു. ശേരി എന്ന് പറഞ്ഞു റോസ് ഫോണ്‍ വെച്ച്.


അങ്ങനെ അവര്‍ രണ്ടു പേരും പള്ളിയില്‍ കാണാം എന്ന് പറഞ്ഞു. ദൂരെ നിന്നും റോയ്‌ വരുന്നഹ്ടു കണ്ടു റോസ് കണ്ണുകള്‍ തുടച്ചു.


റോയ്‌ : “എന്താ നീ ഇങ്ങനെ ഒക്കെ പറയുന്നെ, ഞാന്‍ എന്ത് തെറ്റാണു ചെയ്തത്??”


റോസ് : “ റോയ്‌ തെറ്റ് ചെയ്തു എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ, എനിക്ക് മടുത്തു ഇ പ്രണയം, നമുക്ക് പിരിയാം”


റോയ്‌ : “ മടുതുവെന്നോ, നിനകെന്താ ഇത് കുട്ടികളി ആണോ?’


റോസ് ഒന്നും പറഞ്ഞില്ല, അവനെ നോക്കുവാന്‍ പോലും അവള്‍ കൂട്ടാക്കിയില്ല.


റോയ്‌ ദേഷ്യത്തോടെ കുറെ തവണ കാരണം ചോദിച്ചു എങ്കിലും...


റോസ് : “ പിരിയാം എന്നലെ പറഞ്ഞത്, അതില്‍ കൂടുതല്‍ എനികൊന്നും പറയാന്‍ ഇല്ല “


റോയ്‌ ദേഷ്യത്തോടെ തന്റെ കയ്യില്‍ ഉണ്ടായിരുന്ന, റോസിനെ ഏറ്റവും ഇഷ്ടമുള്ള മണികള്‍ ഉള്ള ആ കീ ചെയിന്‍ അവളുടെ കല്ച്ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു, എന്നിട്ട് ഇനി നമ്മള്‍ ഒരിക്കലും കാണില്ല എന്നു പറഞ്ഞു.


റോയ്‌ നടന്നകന്നു.


എന്നാല്‍ ദേഷ്യം എല്ലാം മാറിയപ്പോള്‍ റോയ്‌ റോസിനെ വിളിച്ചു എന്നാല്‍ അവളുടെ ഫോണ്‍ ശബ്ദിച്ചതെ ഇല്ല. കുറച്ചു ദിവസം റോയ്‌ വിളിച്ചു എങ്കിലും അവളെ കിട്ടുന്നതെ ഉണ്ടായില്ല. പിന്നെ തന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാ വിശ്വാസം ഉള്ളത് കൊണ്ട് റോസ് വാശി തീര്‍ന്നു വിളികട്ടെ എന്ന് കരുതി കാത്തിരുന്നു...എന്നാല്‍ അത് ഒരിക്കലും തീരത്ത ഒരു കാതിരിപു ആയിരുന്നു.




സീന്‍  5


അവളുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഇ നാട്ടില്‍ നിന്നാല്‍ തനിക് ഭ്രാന്ത് പിടിക്കും എന്ന് തോന്നിയ റോയ്‌ പിന്നെ മുംബൈയിലേക്ക് പോയി. അവിടെ ഒരു ജോലി കണ്ടു പിടിച്ചു. അവിടെ താമസിക്കാന്‍ തീരുമാനിച്ചു. അവിടെ തന്നെ ഉള്ള ഒരു പെണ്‍കുട്ടിയെ അവനു വേണ്ടി വീടുകര്‍ കണ്ടു പിടിച്ചു. വിവാഹവും നടന്നു. പിന്നീട് അവരുടെ സന്തോഷത്തിന്റെ ദിനങ്ങള്‍ ആയിരുന്നു.




സീന്‍  6


ഒരിക്കല്‍ റോയ്ടെ ഭാര്യയുടെ ആവശ്യപ്രകാരം അവര്‍ നാടിലേക്ക് പോന്നു. അവിടെ പള്ളിയില്‍ പോയി വരം എന്ന് പറഞ്ഞു റോയ്‌ പള്ളിയിലേക്ക് യാത്ര ആയി. കുറച്ചു നേരം താന്‍ രോസിനോട് യാത്ര പറഞ്ഞ ആ മരത്തിന്റെ ചുവട്ടില്‍ നിന്ന് പിന്നീട് തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു മണിയുടെ ശബ്ദം. റോസിന് ഏറെ ഇഷ്ടമുള്ള ശബ്ദം. അവന്‍ ശബ്ദം കേട്ട ദിക്കിലേക് നാടാണ്‌ ചെന്ന്, തന്റെ റോസ് ആണെന് കരുതി. എന്നാല്‍ അവിടെ മിണ്ടുവാന്‍ പോലും കഴിയാനാവാത്ത ആളുകള്‍ ഉറങ്ങുന്ന സിമിതെരിയിലെക്കാന് ശബ്ദം അവനെ നയിച്ചത്.


അവന്റെ ഹൃദയം ഇടിപ്പ് അവനു തന്നെ കേളക്ക. അവന്‍ ശബ്ദത്തെ പിന്തുടര്‍ന്ന് ഒരു കല്ലറയിലേക്ക് അടുത്തെത്തി. അവിടെ ഒരു കല്ലറയില്‍  തന്‍ പണ്ട് ഉപേഷിച്ച് പോയ തന്റെ റോസിനായി കൊടുത്ത മണികള്‍ ഉള്ള കീ ചെയിന്‍ തൂങ്ങി കിടക്കുന്നു, അത് കാറ്റില്‍ തന്നോട് സംസാരിക്കുന്നതുപോലെ തോന്നി. ആ കല്ലറയില്‍ ഇങ്ങനെ എഴുതിയിരുന്നു,


“എന്റെ ജീവിതം പൂര്‍ത്തിയാക്കാന്‍ ആവാത്ത സ്വപ്നങ്ങളുടെ ഒരു ചില്ലികൊട്ടരമായിരുന്നു, നീ ഇന്ന് ഇത് വായിക്കുന്നു, കാരണം നീ ഇന്നും ജീവനോടെ ഇരിക്കുന്നു. മുന്നോട്ടു പോവുക.”
റോസ്
ജനനം : 20-10-1986
മരണം : 30-06-2012


തന്റെ റോസ് എന്തിനു അതു പറഞ്ഞു എന്ന് സത്യം അവന്‍ മനസിലാക്കിയപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നാല്‍, അപ്പോള്‍ റോസ് തന്റെ കാതില്‍ പറയുന്നപോലെ അവനു തോന്നി “മുന്നോട്ടു പോവുക.”


അവന്‍ കണ്ണുനീര് തുടച്ചു, ഒരു പുഞ്ചിരിയോടെ നടന്നകന്നു...മണിയുടെ ശബ്ദം കാറ്റില്‍ മുഴങ്ങി പിന്നീട് പതിയെ അതും ശൂന്യതയില്‍ അലിഞ്ഞു ചേര്‍ന്നു.