hi friends ...

this blog is created primarily to post my blogs...but i also wish to give a handful of "clicks" which will help you in surfing through net. i give some interesting sites, if u wish u can see use those. i also would like you to comment my post as and when it is posted.
thank you

Thursday, November 3, 2011

ഇത് പ്രണയമോ???



കാലത്തിന്‍റെ യാത്രയില്‍ പലരെയും നാം കണ്ടു മുട്ടും പലരും പല വഴിക്കായി പിരിയുകയും ചെയ്യും. എന്തുകൊണ്ട് ഇതെല്ലം ഇങ്ങനെ? ആര്‍കും അറിയില്ല. അങ്ങനെ ഒരു കഥയാണ്‌ വിശാലിന്‍റെയും വിനീതയുടെയും.

സീന്‍ ഒന്ന്.

വളരെ ചുറുചുറുക്കുള്ള ഒരു പയ്യനാണ് വിശാല്‍. എല്ലാരോടും മിണ്ടുന്ന പ്രകൃതം. കാണുവാന്‍ ആരും മോശം പറയാത്ത ഒരു ചെറുപ്പക്കാരന്‍. അത്കൊണ്ട് തന്നെ അവനെ എല്ലാവര്ക്കും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വലിയ കാര്യമാണ്. ക്ലാസ്സില്ലാത്ത സമയത്തെല്ലാം അവന്‍ പെണ്‍കുട്ടികളുടെ കൂടെ പോയി ഇരിക്കും. എന്നാല്‍ പഠനത്തിലും അവന്‍ മിടുക്കനാണ്. അങ്ങനെ ഇരിക്കെ അവരുടെ ക്ലാസ്സിലേക്ക് പുതിയ അഡ്മിഷന്‍ ആയി വിനീത എത്തുന്നത്‌. അതികം ആരോടും മിണ്ടുന്ന പ്രകൃതമല്ല അവളുടേത്. ചെറുപ്പം മുതല്‍ക്കെ തന്നെ ഒരുപാട് ഒട്ടപെടലുകള്‍ ഉള്ളതിനാലാവാം സധാ സമയവും ഒരു പുസ്തക പുഴു പോലെ. ആണ്‍കുട്ടികളോട് അവള്‍ മിണ്ടാറെ ഇല്ല. അങ്ങെനെ ഏറെ ദിവസങ്ങള്‍ കടന്നു പോയി.

സീന്‍ രണ്ടു

ഒരു മാസത്തോളം ക്ലാസുകള്‍ അങ്ങനെ പോയി. എന്നിട്ടും എല്ലാ പെണ്‍കുട്ടികളും തന്നോട് മിണ്ടുന്നു, വിനീത മാത്രം!! വിശാലിന് കൌതുകമായി. ഒരിക്കല്‍ അവന്‍ അവളുടെ അടുത്ത് ചെന്നിരുന്നു. അവള്‍ അവനെ ഒന്ന് നോക്കി വീണ്ടും പുസ്തകം വായന തുടര്‍ന്ന്.

വിശാല്‍: ഹായ് വിനീത.

വിനീത: (മെല്ലെ തല ഉയര്‍ത്തി, ഒരു ചെറു പുഞ്ചിരിയോടെ) ഹായ്..

വിശാല്‍: താന്‍ എന്താ ആരോടും മിണ്ടാത്തത്??

വിനീത: മിണ്ടാന്‍ തോന്നാത്തതു കൊണ്ട്!!

വിശാലിന് ദേഷ്യമാണ് വന്നതു, എന്നാലും കുറച്ചു നേരം അവര്‍ സംസാരിച്ചു വീട്ടുകര്യങ്ങളും നാട്ടുകര്യങ്ങളും. അങ്ങനെ അവര്‍ മാനസ്സിലാക്കി തങ്ങള്‍ അടുത്തടുത്ത വീടുകാരനെന്നു. ബ്രേക്ക്‌ കഴിഞ്ഞു, പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു വിശാല്‍ പോയി അവനുടെ സീറ്റില്‍ ഇരുന്നു.

ആരും ആയി വഴക്കടിക്കുന്ന ഒരു പ്രകൃതമാണ് വിശാലിന്‍റെത്. അതുകൊണ്ടു തന്നെ ആണ്‍കുട്ടികള്‍ക്ക് അവനെ ഇഷ്ടമെ അല്ല. എന്നും ആരോടെങ്കിലും കയര്‍ക്കും. എന്നും പ്രശ്നങ്ങള്‍ തന്നെ. വീട്ടില്‍ ആണെങ്കിലും ആരോടും സ്നേഹമില്ല. എപ്പോളും വഴക്ക് തന്നെ.

സീന്‍ മൂന്നു

പിന്നീട് അവന്‍ അവളെ കൂടുതല്‍ സ്രെധിക്കുവാന്‍ തുടങ്ങി. എപ്പോളും അവളുടെ അടുത്ത് ചെന്നിരിക്കും, സംസാരിക്കും. എന്നാല്‍ ഇതൊന്നും തന്റെ കൂടെ ഉള്ള മറ്റു കുട്ടികള്‍ക്ക് ഇഷ്ടമായിരുന്നില്ല. പലരും പലപ്പോലും അവളോട്‌ അവര്‍ കാമുകികാമുകനാണോ എന്നു വരെ ചോദിച്ചിരുന്നു. എല്ലാവരോടും അല്ല എന്ന് അവള്‍ പറഞ്ഞു ചിരിക്കും. എല്ലാവരും അവളോട്‌ പറയും അവന്‍ സ്വാര്‍ത്ഥന്‍ ആണ് എന്നൊക്കെ. എന്നാലോ അവള്‍ അതൊന്നും കൂട്ടാക്കിയിരുന്നില്ല, അവന്‍ അവളോട്‌ അങ്ങനെ ആയിരുന്നില്ല അതായിരുന്നു അവള്‍ക്കു പറയാനുള്ളതു!!
അവനു അവളെ വല്യ കാര്യമാണ്. അവളെ കാണുന്നതാണ് അവനുള്ള ഏക സന്തോഷം എന്നു അവന്‍ പറയും. ഒരിക്കല്‍ പിണങ്ങി ഇറങ്ങിയ അവളുടെ കൈ പിടിച്ചു നിര്‍ത്തി അവന്‍ പറഞ്ഞു എനിക്ക് നിന്നെ വേണം എന്ന്. അന്നൊന്നും വാക്കുകളുടെ അര്‍ഥം അവള്‍ക്കു മനസിലായിരുന്നില്ല. എനിക്ക് കൈ വടനിക്കുന്നു വിശാല്‍ എന്നു പറഞ്ഞതല്ലാതെ..... എന്നിരുന്നാലും അവര്‍ നല്ല സുഹൃത്തുക്കള്‍ ആയി തന്നെ തുടര്‍ന്ന്. വൈകുന്ന വേളയില്‍ അവന്‍ അവളെ വീട്ടില്‍ കൊണ്ട് ചെന്നാക്കും. അങ്ങനെ വീടുകാരുടെ പ്രീതിയും വിശാലിന്റെ കൂടെ. അവള്‍ക്കും അവനെ വലിയ ഇഷ്ടമാണ്. വിശാലിന്റെ അമ്മ എപ്പോളും വിനീതയെ വിളിക്കും അവന്‍ കഴിക്കുന്നില ഒന്ന് പറയു കഴിക്കാന്‍. അങ്ങനെ അവന്റെ കൊച്ചു കൊച്ചു കാര്യങ്ങള്‍ വരെ ആ അമ്മ അവളോട് പറയും. അവളെയും അവര്‍ക്ക് വല്യ കാര്യമായിരുന്നു അവര്‍ക്ക്.

സീന്‍ നാല്

ഒരിക്കല്‍ തങ്ങള്‍ ഒരുമിച്ചു പരീഷക്ക് പഠിക്കുമ്പോള്‍ അവന്‍ സങ്കടപെട്ടിരിക്കുന്നതു അവള്‍ കണ്ടു.
വിനീത: എന്താ വിശാല്‍ നീ വിഷമിചിരിക്കുന്നതു???
വിശാല്‍: എന്നെ ആരൊക്കെയോ കൊല്ലാന്‍ വരുന്നപോലെ തോന്നുകയാണ്. എനിക്ക് പേടി ആകുന്നു.
അങ്ങനെ പറഞ്ഞു അവന്‍റെ കണ്ണുകള്‍ നിറയുന്നതു അവള്‍ അലഭുതതോടെ നോക്കി.

വിനീത: സാരമില്ല നീ കുറച്ചു നേരം ഉറങ്ങിക്കോള് അപ്പോള്‍ എല്ലാം ശേരിയാകും.

വിശാല്‍: നീ പോകരുത്, എനിക്ക് ഒറ്റയ്ക്ക് ഇരിക്കാന്‍ പേടി ആകുന്നു.

അവന്റെ വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ട് അതാണ്‌ കാരണം എന്ന് വിനീതക്ക് അറിയാം. അവള്‍ പറഞ്ഞു അവള്‍ അവിടെ തന്നെ ഇരുന്നോളാം.

എന്നിട്ട് പുസ്തകം എടുത്തു അവള്‍ പഠിക്കുവാന്‍ തുടങ്ങി.
പെട്ടെന് വിശാല്‍ ഉണര്‍ന്നു. അവളുടെ കൈ പിടിച്ചു. എന്നിട്ട് അത് തന്‍റെ അടുതെക്കടുപിച്ചു അവളുടെ കയ്യില്‍, തലവെച്ചു ഉറങ്ങി. ആകെ അമ്പരന്നു പോയ അവള എന്താണ് ചെയ്യേണ്ടത് എന്നറിയാതെ....
ആരെങ്കിലും കണ്ടാല്‍ തെറ്റിദ്ധരിക്കും എന്നു ഭയന്ന അവള്‍ അവന്‍ ഉറങ്ങി എന്ന് ഉറപ് വരുത്തി കൈ വലിച്ചു. അവന്‍ പെട്ടെന്ന് പേടിപ്പിക്കുന്ന രീതിയില്‍ എണീറ്റു അവളെ നോക്കി. പേടിച്ചിരുന്ന അവളെ അവന്‍ നോക്കി വീണ്ടും കൈ പിടിച്ചു തലവെച്ചുറങ്ങി. പിന്നീട് അവള്‍ ഒന്നും ചെയ്തില്ല.

കുറച്ചു കഴിഞ്ഞു വിശാല്‍ ഉറക്കമെണീട്ടു. എന്നിട്ട് അവളോട്‌ പറഞ്ഞു എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. പൊട്ടിചിരിച്ചു കൊണ്ട് വിനീത, നിനക്ക് വട്ടായോ?? ഏന് ചോദിച്ചു അവള്‍ വീണ്ടും ചിരിക്കാന്‍ തുടങ്ങി... പെട്ടെന് വിശാല്‍ മുട്ടുകുത്തി നിന്ന് അവളുടെ കൈകള്‍ പിടിച്ചു അമര്‍ത്തി ചുംബിച്ചു.

അവള്‍ കൈ വലിച്ചു. എന്താണെന്നു അറിയാതെ അവള്‍ അമ്പരന്നു നിന്ന്. അന്നും അവന്‍ അവളെ വീട്ടില്‍ കൊണ്ട് ചെന്നാക്കി. എന്നാല്‍ വഴിയില്‍ നടക്കുന്ന സമയത്തു അവള്‍ അവനോടു ഒന്നും തന്നെ മിണ്ടിയില്ല. അവന്‍ അവളെ വിളിച്ചു അന്ന് എങ്കിലും അവള്‍ ഒന്നും പറഞ്ഞില്ല. പിറ്റേ ദിവസം അവള്‍ അവനോടു പറഞ്ഞു, നീ എന്നെ ഒരു സുഹൃത്തായി കാണുകയാണ് എങ്കില്‍ മാത്രം ഇനി എന്നെ വിളിച്ചാല്‍ മഹതി എന്നു. നീ എന്നും എനിക്ക് നല്ല സുഹൃത്തായിരിക്കും എന്ന്. എന്നാല്‍ അന്ന് മുതല്‍ അവള്‍ക്കു അവനോടു പ്രണയമാണോ സൌഹൃതമാണോ!! അറിയില്ല!!

സീന്‍ അഞ്ചു

അങ്ങനെ ഇരിക്കെ വെശാലിനെ വേറെ ഒരു കോളേജില്‍ പഠിക്കാന്‍ കിട്ടി. ട്രാന്‍സ്ഫര്‍ മേടിച്ചു അവന്‍ പോയി. അവള്‍ക്കു വല്ലാത്ത ഒരു ശൂന്യത. എന്നാല്‍ ഒരിക്കല്‍ അവള്‍ അവനെ ബസ്‌ സ്റ്റാന്‍ഡില്‍ വെച്ച് കാണുവാന്‍ ഇടയായി. അവള്‍ അവനെ ഏറെ സന്തോഷത്തോടെ വിളിച്ചു. നീ വരുന്നില്ലേ എന്നു ചോദിച്ചു. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടിയെ അവന്‍ നോക്കി വരുന്നില്ല എന്ന് പറഞ്ഞു. അവള്‍ സങ്കടതോടെ നടന്നകന്നു. പിന്നീട് അവള്‍ അവനെ വിളിക്കാതെ ആയി. കുറെ നാളുകള്‍ക്കു ശേഷം ഒരിക്കല്‍ അവള്‍ അവനെ വിളിച്ചു. നീ എന്താണ് എന്നെ വിളിക്കാത്തത്?? എന്നു ചോദിച്ചു!!

വിശാല്‍: എനിക്ക് സമയമില്ല...

വിനീത: അതെന്താ???

വിശാല്‍ അവളോട്‌ ഒരുപാടു കയര്‍ത്തു. ഇത്രയും നാള്‍ നിനക്ക് എന്നെ വിളിക്കമായിരുന്നല്ലോ എന്നൊക്കെ പറഞ്ഞു... എന്തിനെന്ന് അറിയാതെ അവള്‍ അമ്പരന്നു നിക്കുമ്പോള്‍ അവന്‍ പെട്ടെന്ന് പറഞ്ഞു എനികെന്‍റെ കാമുകിയെ വിളിക്കുവാന്‍ സമയം വേണം എനിക്ക് നിന്നെ വിളിക്കേണ്ട എന്ന്.

അവള്‍ ആകെ വിഷമിച്ചു. അതു പ്രേമം ഉള്ളില്‍ ഉണ്ടായിട്ടല്ല മറിച്ചു താന്‍ ഒരുപാട് മറ്റുള്ളവരോട് പറഞ്ഞ തന്‍റെ ഏക പ്രിയ സുഹൃത്ത്‌, തന്നെ മറ്റുള്ളവരോട് മിണ്ടുവാന്‍ പടിപിച്ച തന്റെ സുഹൃത്ത്‌ അവന്റെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ കാര്യം അവളോട്‌ പറഞ്ഞില്ല. പിന്നെ അവളുടെ മനസിലേക്ക് പഴയ കാര്യങ്ങള്‍ അലയടിച്ചു വന്നു. അവള്‍ ചോദിച്ചു അന്ന് നീ കയ്യില്‍ ചുബിച്ചതോ??
അതും വെറും ഒരു തമാശ, നീ എനിക്ക് സഹോദരിയെ പോലെ ആണ് എന്ന് പറഞ്ഞു അവന്‍ ഫോണ്‍ വെച്ച്.
സങ്കടം സഹിക്കാന്‍ വയ്യാതെ അവള്‍ കൊരിചോരിയുന്ന അ മഴയത്തു ഇറങ്ങി. ഒരുപാടു കരഞ്ഞു.... മഴയത്തു കരയുന്നതാണ് എനികിഷ്ടമെന്ന് പറഞ്ഞ ചാപ്ലിന്റെ വാക്കുകള്‍ അവള്‍ക്കു ഓര്മ വന്നു, അവളുടെ കണ്ണുനീര്‍ ആരും കണ്ടില്ല. അന്ന് നനഞ്ഞു കുതിര്‍ന്ന മനസ്സില്‍ ഇവിടെങ്ങും ഇല്ലാത്ത ഒരു ശൂന്യത... അവളുടെ കണ്ണുനീര്‍ ആ മഴയത്തു അലിഞ്ഞലിഞ്ഞു ഇല്ലാതായി... അങ്ങനെ ഒരു സൌഹൃദത്തിനു വിരാമമായി. ഇന്നും അവള്‍ക്കറിയില്ല അതു പ്രണയമോ സൌഹൃതമോ!!!


ഇതിലെ കഥാപാത്രങ്ങള്‍ക്ക് എന്റെ മുഖച്ചായ തോന്നുന്നുണ്ടെങ്കില്‍ അതു തികച്ചും സത്യമാണ് എന്‍റെ ആദ്യത്തെ കഥപോലെ. ഇനിയും എത്ര എത്ര  കഥകളാനു പറയുവാന്‍ ഇരിക്കുന്നതു.!!