hi friends ...

this blog is created primarily to post my blogs...but i also wish to give a handful of "clicks" which will help you in surfing through net. i give some interesting sites, if u wish u can see use those. i also would like you to comment my post as and when it is posted.
thank you

Wednesday, March 14, 2012

എന്നും ഞാന്‍ നിനക്കായ്


ഹൃദയത്തിന്റെ ജാലകവാതില്‍ തുറന്നു, ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളെ നോക്കി സ്വപ്നം കാണുവാന്‍ എന്ത് രസം ആണെന്നോ....

മനസ്സിനെ കുളിരണിയിക്കുന്ന ഇ ചാറ്റല്‍ മഴയും സ്വപ്നങ്ങള്‍ക്ക് നിറം പകരുവാന്‍ കൂടെ ഈ മയില്പീറലിയും.....

എന്റെ സ്വപ്നങ്ങള്ക്ക് ചിറകുകള്‍ മുളക്കും എന്നു സ്വപ്നം കണ്ടിരുന്നു എങ്കിലും അതും സുഖം ഉള്ള അനുഭൂതിയാകി മാറ്റിയതു എന്റ മയില്‍പീലിയാണ്....
...
ചുവപ്പില്‍ ചാലിച്ച റോസാ പുഷ്പം എന്റെ മനസ്സില്‍ ഞാന്‍ സൂക്ഷിക്കുന്ന നിന്നോടുള്ള അളക്കാനാവാത്ത സ്നേഹത്തിന്റെ ഒരു തുള്ളി മാത്രം ആണ്...

ഇ മഞ്ഞുതുള്ളിയുടെ ശ്വാസം നിലക്കും വരെ എന്നും എന്റെ മയില്പീളിയുടെ ജീവശ്വാസം ആയി കൂടെ കാണും...നിന്റെ മാത്രം ആയിട്ട്.........

മഞ്ഞുതുള്ളിയുടെ മയില്‍പീലി

കാലത്തിന്‍റെ ഈ ഒഴുക്കില്‍ നമ്മുടെ ജീവിതത്തിലേക്ക് ഒരുപാടുപേര്‍ തിരമാലകള്‍ കരയെതെടി എത്തുന്ന പോലെ വന്നു ചേരും... എന്നാല്‍ ചിലര്‍ മാത്രം നമ്മോട് കൂടെ എന്നും നിലനില്ക്കും... ഒരിക്കലും വിട്ടകലാന്‍ ആകാത്ത ചില ബന്ധങ്ങള്‍...., മറന്നുപോകാന്‍ കഴിയാത്ത മുഖങ്ങള്‍, മനസ്സിനെ ഈറന്‍ അണിയിക്കുന്ന നോവുകളും സന്തോഷങ്ങളും ഇവയെല്ലാം ഒത്തുചേര്ന്ന ചേര്‍ന്ന ഈ ജീവിതത്തിലേക്ക് വന്നുചേര്‍ന്ന ഈ മയില്‍പീലിയെ ഒരിക്കലും മറക്കാന്‍ കഴിയുക ഇല്ല എനിക്ക്... മനസ്സാകുന്ന പുസ്തക താളുകള്‍ക്കിടയില്‍ ഓമനിച്ചു സൂക്ഷിച്ചിരുന്ന ഈ മയില്‍പീലിയെ ഒരുപാടു ഇഷ്ടമാണ് എനിക്ക്.... ജീവിതത്തിനു നിറങ്ങള്‍ അണിയിക്കുന്ന ഒരു മയില്‍പീലി ആയി....എന്‍റെ ജീവിതത്തിനു നിറങ്ങള്‍ ചാലിക്കുവാനായി... കാലം മാറി വന്നാലും... ഋതുഭേതങ്ങള്‍ മാറി മറിഞ്ഞാലും എനിക്ക് നിന്നോടുള്ള പ്രണയവും നിനക്കെന്നോടുള്ളതും ആഴിയുടെ അനന്തതക്ക് തുല്യം ആണ്....

കാലത്തിനു വിട്ടു കൊടുക്കാന്‍ ആവില്ല ഇ മഞ്ഞുതുള്ളിക്ക്.. ഒരിക്കലും... ഈ മനസ്സില്‍ സൂക്ഷിച്ചൊരു മയില്‍പീലിയെ....

എന്നും എന്‍റെ ഒപ്പം ഉണ്ടാകും എന്നാ വിശ്വാസത്തോടെ........
വീണ്ടും ഞാന്‍ ഒളിച്ചു വെക്കുന്നു ആരും അറിയാതെ എന്‍റെ മയില്‍പീലിയെ, ഹൃദയമാകുന്ന പുസ്തക താളുകള്‍ക്കിടയില്‍

Sunday, January 15, 2012



ജീവിതം ആകുന്ന പുസ്തകത്താളുകളില്‍ നാം ഒരുപാടു സ്വപ്നങ്ങളും സന്തോഷങ്ങളും ദുഖങ്ങളും ഏഴുതി ചേര്‍ക്കും... അതില്‍ ചിലതിനു രക്തത്തിന്‍റെ നിറം ആയിരിക്കും..... കണ്ണുനീരില്‍ കുതിര്‍ന്ന ആ താളുകള്‍, വഴിയില്‍ എവിടെയോ കൊഴിഞ്ഞു വീണ ചില സുന്ദര സ്വപ്നങ്ങളുടെ ആകെ ഉള്ള മുതല്‍കൂട്ട്.... അതില്‍ എഴുതിവെക്കാന്‍ ആവാത്ത പലതും ഉണ്ടാകും, ചേര്‍ക്കാന്‍ ആവാതെ ഉടഞ്ഞു പോയവയും ഉണ്ടാകും... എല്ലാം ഒരു ഓര്‍മയുടെ താളുകളില്‍ നാം അടച്ചു വെക്കും.... എന്നിരുന്നാലും ജീവിതം എവിടെയും അവസാനിക്കുന്നില്ല....വീണ്ടും യാത്ര തുടരുന്നു..... വീണ്ടും ഒരു പുലരിയും സന്ധ്യയും പോലെ, വേനലും മഴയും പോലെ, വസന്തവും വരള്‍ച്ചയും പോലെ അവ മാറി മാറി വരുന്നു.....

NB: English translation: In the pages of the book called life, we write down so many dreams, happiness, woes… sometimes they will be having the redness of blood…. the pages wetted by the tears are the only leftover of the dreams that have fallen off! There will be some which were not written…some broken off were not included…..they all will be locked forever in the memories……but nothing is not ending there…..we move on…..again the days and nights come, the sunrise and sunsets come, the spring and summer comes…..and they cycles….