hi friends ...

this blog is created primarily to post my blogs...but i also wish to give a handful of "clicks" which will help you in surfing through net. i give some interesting sites, if u wish u can see use those. i also would like you to comment my post as and when it is posted.
thank you

Tuesday, September 13, 2011

അങ്ങനെ ഈ ദിനവും കടന്നുപോയി !!


ദൂരെ ഏതോ മലനിരകള്‍ക്കു പുറകിലായ്‌
ചെമ്ചായവും തൂകി ഉണരുന്നു സൂര്യന്‍
പ്രകാശ കിരണങ്ങള്‍ പടര്‍ന്നുയരവേ
തമസ് മായുന്നു പിന്നോട്ട്...പടി പടിയി

നേര്‍ത്ത വെളിച്ചം വിണ്ണില്‍ കാണവേ
പക്ഷികള്‍ ഉണരുന്നു തന്‍ നിദ്രയില്‍ നിന്ന്
പാട്ടുകള്‍ പാടിയവര്‍ എതിരേല്‍ക്കുന്നു
ശോഭായണിഞ്ഞൊരു പ്രകശ രശ്മിയെ

മഞ്ഞുതുള്ളികല്‍ കണ്‍തുറക്കവേ-
ചൂടെരിവരുന്നു, പോഗുവാന്‍ അവര്‍ക്ക് സമയമായ്‌
ഒരിറ്റു കണ്ണുനീര്‍ പൊഴിച്ച് അവ പുനര്‍ന്നൊരു
ചെറു ചെടിവേ വിട്ടു വിണ്ണിലേക്ക് യാത്രയായി

എവിടെ നിന്നോ ഒരു കണ്ണുനീര്‍ത്തുള്ളി വീഴവേ
ഉണരുകയായി ചെറു കുസുമങ്ങളും
വര്‍ണ്ണാഭയാര്‍ന്നൊരു  ഇതളു വിരിച്ചു
വരവെല്‍ക്കുകയായി വീണ്ടും ആ പുലരിയെ

ഉണരുന്നു വാനവും വിണ്ണും
പൂവും പുഴുക്കളും കിളികളും
ഉണരുകയായി മനുജരും
വീണ്ടുമൊരു ദിനത്തിന്‍ യാത്ര തുടരുവാന്‍

ചൂടേറി വരുന്നു ഇ ജീവിതത്തിനും
സൂര്യന്‍ തലയ്ക്കു മുകളില്‍ എന്നപോല്‍
ഓരോ ജീവനും തുടങ്ങുന്നു ഇ പുലരിപോല്‍
ജീവിചിതീര്‍ക്കുന്നു ഓരോ ദിനങ്ങളും

പകലേറെ കഴിഞ്ഞുപോയി, വിണ്ണില്‍ മുഖം ക്ഷീണിതമായ്‌
കൂടണഞ്ഞു പറവകളും,
തളര്‍ന്നു പടി ഇറങ്ങവേ ഓര്‍മതന്‍
ചെഞ്ചായം വിതറി അര്‍ക്കന്‍ ഒരിക്കല്‍ കൂടി

സ്ര്മൃതിതന്‍ കുളിരണിയിച്ചു കോടയും പരന്നു മണ്ണിലും വിണ്ണിലും
സന്ധ്യതന്‍ കുങ്കുമചായം നിശയിന്‍ നീലിമയില്‍ അലിഞ്ഞു ചേരവെ
നിഴലായി അലയുമീ ജീവിതങ്ങളും എവിടെയോ മറയുന്നു
ഒരു ഭ്രാന്തമാം നിശബ്ദതയില്‍

വരുമോ ഈ പുലരി ഒരിക്കല്‍ക്കൂടി
മഞ്ഞുതുള്ളി തന്‍ കുളിരേകുവാനായി
വിണ്ണില്‍ ശോഭ പരത്തുവാനായി
ജീവനെ തമസില്‍ നിന്നും വിടുവിക്കുവനായി

പ്രതീക്ഷിക്കാം നമുക്കാ പുലരിയെ, ഒരുങ്ങാം എതിരെല്‍ക്കുവാനായ്‌
അര്‍ക്കന്‍ തരും വെളിച്ചത്തില്‍, അവന്‍ തരും ദാനത്തിനായ്‌
വീണ്ടും ഇ പ്രപഞ്ചത്തെ കാണുവാനായി
സുന്ദരമാം ഇ ഭൂമിയെ അറിയുവാനായി


No comments:

Post a Comment