hi friends ...

this blog is created primarily to post my blogs...but i also wish to give a handful of "clicks" which will help you in surfing through net. i give some interesting sites, if u wish u can see use those. i also would like you to comment my post as and when it is posted.
thank you

Wednesday, October 14, 2020

അസ്തമയം


 സൂര്യന്റെ ചുവന്ന ചായം പരത്തിയ മേഘജാലങ്ങൾക്കിടയിലൂടെ  കൂട്ടമായും ഒറ്റയായും പറവകൾ  യാത്രയാവുകയാണ്. രാത്രിയുടെ ഇരുളിൽ ചേക്കേറുവാൻ ഇടംതേടിയുള്ള യാത്ര. സൂര്യാസ്തമയ വർണങ്ങൾ മേഘങ്ങൾക്ക് മാറ്റുകൂട്ടി പതിയെ ഇരുളിന്റെ ആഴങ്ങളിൽ എവിടെയോ മാഞ്ഞുപോകുന്നു. 
ഒരു ദിവസം ഇവിടെ തീരുകയാണ്. എന്നാൽ വെളിച്ചം അവിടെ അവസാനിക്കുന്നില്ല. സൂര്യാസ്തമയം കണ്ടു ദുഃഖിക്കുന്ന നാം പക്ഷെ അമ്പിളിക്കല തെളിഞ്ഞു വരുന്നത് കാണാതെ പോകുന്നു. ജീവിതത്തിൽ നാം ദുഖത്തെ ഏറെ നേരം നോക്കി നിൽകുമ്പോൾ നമുക്ക് ചുറ്റും തെളിഞ്ഞു വരുന്നു ചെറിയ സന്തോഷം അനുഭവിക്കാൻ വൈകുന്നു. 
രാപ്പകൽ പോലെയും ഉദയാസ്തമയം പോലെയും, സുഖദുഖങ്ങളും മാറിവരും.  

Sunday, October 11, 2020

വേരുകൾ..

 കാലം നമ്മിൽ എന്തൊക്കെ മാറ്റം വരുത്തുന്നു എന്ന് നോക്കിയാൽ, നമ്മൾ എവിടെയോ മറന്നു വെച്ച നമ്മളെ ദൃശ്യമാകും.  ഓരോ ചവിട്ടുപടികൾ കയറുമ്പോൾ നാം മറന്നു പോയ ചില കാൽപാടുകൾ. ഇവയാണ് നമ്മെ,  ആഴത്തിൽ ഉള്ള വേരുകൾ പോലെ നമ്മളാക്കിത്തീർക്കുന്നത്. അല്ലങ്കിൽ നമ്മൾ ആക്കിയത്.  ഇനിയും വേരുകൾ മറക്കാതെ പോകും എന്ന വിശ്വാസത്തോടെ....