hi friends ...

this blog is created primarily to post my blogs...but i also wish to give a handful of "clicks" which will help you in surfing through net. i give some interesting sites, if u wish u can see use those. i also would like you to comment my post as and when it is posted.
thank you

Saturday, September 17, 2011

പറയാതെ പോയ ആ പ്രണയം

എനിക്ക് തന്നെ അറിയില്ല എന്തിനാണ് എന്‍റെ വാക്കുകളില്‍ ദുഃഖം തളംകെട്ടിനിക്കുന്നതെന്ന്. എന്ത് പറഞ്ഞാലും അതില്‍ ഒരു നൊമ്പരം. ചിലപ്പോള്‍ എന്നോട് എല്ലാം തുറന്നു പറയുന്ന എന്‍റെ സുഹൃത്തുക്കളുടെ ജീവിതത്തിലെ സങ്ങടങ്ങള്‍ ആകാം എന്നെ വിഷമിപ്പിക്കുന്നത് എന്ന് തോന്നാറുണ്ട്.എന്തിനു വേണ്ടി എന്നോ ആര്‍ക്കു വേണ്ടി എന്നോ അറിയാത്ത ഒരു ദുഖത്തിനായി ഇന്നും മനസ്സ് വിഷമിക്കുന്നു. എനിക്ക് അവനെ ഇഷ്ടമാണ് ചിലപ്പോള്‍ അവന്‍റെ വാക്കുകള്‍ ആകാം എന്നെ അവനിലേക്ക് അടുപ്പിക്കുന്നത്. നേരിട്ട് പറയാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ട് ഞാന്‍ പല രീതിയിലും അവനോടു ഇഷ്ടം പ്രകടിപിച്ചു. എന്നാലും നേരില്‍ പരയുനതിന്‍റെ തീവ്രത ഒന്നിലും തന്നെ ഉണ്ടാവുകയില്ല. ആതിനാലാകാം എന്റെ ഇഷ്ടം അവന്‍ അറിയാതെ പോകുന്നത്. എന്തായാലും അവന്‍ അറിഞ്ഞില്ല എങ്കിലും എന്റെ പ്രൊഫസര്‍ വരെ അറിഞ്ഞു എനിക്ക് അവനോടു, അല്ലെങ്കില്‍ ഒരാളോട് ഇഷ്ടം ഉണ്ട് ഇന്ന്...ഇന്ന് അദ്ദേഹം എന്നോട് വന്നു ചോദിച്ചു, എന്താണ് കുട്ടിക്ക് പറ്റിയത്, വാക്കുകളില്‍ നിറയെ ഇണക്കുരുവികളുടെ തീവ്രമായ ഒരു കഥ ഒളിഞ്ഞു കിടക്കുന്നുണ്ടല്ലോ എന്ന്. എന്തൊക്കെയോ പറഞ്ഞു ഞാന്‍ അപ്പോള്‍ രക്ഷപെട്ടു എങ്കിലും എനിക്കിപ്പോള്‍ തോന്നുന്നു എനിക്ക് അവനോടു ഉള്ള സ്നേഹം അവന്‍ അറിയുന്നതിലും മുന്നേ സുഹൃത്തുക്കള്‍ അറിയും, അതിനാല്‍ ഇനി ഞാന്‍ എന്റെ പ്രണയം പറയുന്നില്ല. എനിക്ക് അവനെ അറിയുന്നത് വെച്ച് അവന്‍ നന്നായി സംസാരിക്കുന്ന ഒരു കുട്ടിയാണ്....എന്നാല്‍ അവന്‍റെ വാക്കുകളില്‍ എവിടെയോ ഒരു ദുഖത്തിന്റെ ഒരു സ്പര്‍ശം. സ്നേഹിക്കുകയാണ് ഞാന്‍ അവനെ ആ വാക്കുകളിലൂടെ.... ജീവിതം വാക്കുകളിലൂടെ അവന്‍ കാണിച്ചുതരുമ്പോള്‍ ഒന്നും പറയാന്‍ ആവാതെ അവനു ഒരു തണല്‍ ആകണം എന്ന് മനസ്സ് ആഗ്രഹിക്കുന്നു. ഇതാകുമോ യഥാര്‍ത്ഥത്തില്‍ പ്രണയം?? അതോ പ്രണയം എന്ന് ഞാന്‍ തെറ്റിധരിക്കുന്നതൊ?? ഒരുപാടു ചിന്തിച്ചിട്ടും തുറന്നു പറയാന്‍ ഉള്ള ധൈര്യം എനിക്ക് കിട്ടുന്നില്ല....സാരമില്ല കാലം മായ്ക്കാത്ത മുറിവുകളോ ഒര്‍മകാളോ ഇല്ല. ധൈര്യം ഇല്ലാത്ത എനിക്ക് സ്നേഹം വിധിച്ചിട്ടും ഇല്ല. പക്ഷെ വേറെ എന്തിനേയും ധൈര്യത്തോടെ നേരിടുന്ന ഞാന്‍ എന്തെ പ്രണയത്തെ ഭയപെടുന്നു, തുറന്നു പറയാന്‍ കഴിയാതെ പോകുന്നു?? ഒന്ന് മാത്രം, ലോകത്തിനു നീ എന്താണ് എന്ന് പറയാന്‍ നിനക്ക് നൂറു വാക്കുകള്‍ ഉണ്ടാകും ലോകത്തിനു നിന്നെ കുറിച്ചും!! പറയുവാന്‍ നീ ഒരുക്കമാണെങ്കില്‍ കേള്‍ക്കുവാന്‍ ഞാന്‍ കാതോര്‍ക്കുകയാണ്.... ഇനി താമസം നിന്റെ വാക്കുകള്‍ക്കു മാത്രം....അര്‍ഹിക്കാത്ത ആ മുന്തിരിയെ ആണ് കൊതിക്കുന്നതെന്നറിഞ്ഞിട്ടും മനസ് പറയുന്നു വാക്കുകള്‍ ചേരും... കാലം ചേര്‍ക്കും....അതിനായ്‌ കാത്തിരിക്കാം. വിധിച്ചതെന്തോ അതില്‍ സന്തോഷിക്കാം. എന്തായാലും ഇനി എന്റെ വാക്കുകളില്‍ പ്രണയമോ നൊമ്പരമോ ഉണ്ടാവുകയില്ല...കാരണം അത് എന്നെ സ്നേഹിക്കുന്നവരെ നോവിക്കുന്നു....

2 comments:

  1. ഇത് കഥയാണോ കാര്യമാണോ? എന്തായാലും പ്രണയം ഒളിച്ചു വയ്ക്കാന്‍ ഉള്ളതല്ല. പ്രണയം അനുഭവിക്കാന്‍ കഴിയുക ഒരു ഭാഗ്യം തന്നെയാണ്.

    ReplyDelete
  2. കഥയില്‍ കാര്യമില്ല...ഇത് എന്നാല്‍ ഒരു കഥ അല്ല.....

    ReplyDelete